Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Every Reason

ജ​യി​പ്പി​ക്കാ​ൻ ഓ​രോ​രോ കാ​ര​ണ​ങ്ങ​ൾ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ആ​​​ത്മ​​​വി​​​ശ്വാ​​​സം ന​​​ല്ല​​​താ​​​ണ്. ചി​​​ല​​​പ്പോ​​​ഴൊ​​​ക്കെ അ​​​ത് അ​​​ദ്ഭു​​​ത​​​പ്പെ​​​ടു​​​ത്തു​​​ന്ന ത​​​ര​​​ത്തി​​​ലാ​​​കും. ലോ​​​ക്സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു തോ​​​റ്റെ​​​ങ്കി​​​ലും അ​​​ടു​​​ത്ത തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ജ​​​യി​​​ക്കാ​​​മെ​​​ന്ന് ഇ​​​ട​​​തു​​​പ​​​ക്ഷ​​​ത്തി​​​നു ന​​​ല്ല ആ​​​ത്മ​​​വി​​​ശ്വാ​​​സ​​​മാ​​​യി​​​രു​​​ന്നു. അ​​​തി​​​നു മു​​​ന്പു​​​ള്ള ലോ​​​ക്സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ തോ​​​റ്റി​​​ട്ടും അ​​​ടു​​​ത്ത നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ജ​​​യി​​​ച്ചു ക​​​യ​​​റി​​​യ അ​​​നു​​​ഭ​​​വം അ​​​വ​​​ർ​​​ക്കു മു​​​ന്പി​​​ലു​​​ണ്ട്. അ​​​തു​​​ക​​​ഴി​​​ഞ്ഞു നി​​​യ​​​മ​​​സ​​​ഭാ ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ക​​​ളി​​​ൽ തോ​​​റ്റ​​​പ്പോ​​​ഴും ആ​​​ത്മ​​​വി​​​ശ്വാ​​​സ​​​ത്തി​​​നു തെ​​​ല്ലും കു​​​റ​​​വു വ​​​ന്നി​​​ല്ല. പി​​​ന്നാ​​​ലെ ത​​​ദ്ദേ​​​ശ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ പാ​​​ടേ അ​​​ടി​​​പ​​​ത​​​റി​​​യ​​​പ്പോ​​​ൾ ഇ​​​ട​​​തു​​​പ​​​ക്ഷ​​​ക്കാ​​​ർ​​​ക്ക് ആ​​​ത്മ​​​വി​​​ശ്വാ​​​സം ന​​​ഷ്ട​​​പ്പെ​​​ട്ടു എ​​​ന്നു പ​​​ല​​​രും ക​​​രു​​​തി. എ​​​ന്നാ​​​ൽ അ​​​ങ്ങ​​​നെ ക​​​രു​​​തി​​​യ​​​വ​​​ർ​​​ക്കു തെ​​​റ്റി​​​പ്പോ​​​യെ​​​ന്ന് ഇ​​​ന്ന​​​ലെ നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ ഭ​​​ര​​​ണ​​​പ​​​ക്ഷാം​​​ഗ​​​ങ്ങ​​​ളു​​​ടെ പ്ര​​​ക​​​ട​​​നം ക​​​ണ്ട​​​വ​​​ർ​​​ക്കു ബോ​​​ധ്യ​​​മാ​​​യി.

പ്ര​​​തി​​​പ​​​ക്ഷം സ​​​ഭാ​​​ന​​​ട​​​പ​​​ടി​​​ക​​​ൾ ബ​​​ഹി​​​ഷ്ക​​​രി​​​ച്ച​​​തി​​​നാ​​​ൽ ഗ​​​വ​​​ർ​​​ണ​​​റു​​​ടെ ന​​​യ​​​പ്ര​​​ഖ്യാ​​​പ​​​ന​​​പ്ര​​​സം​​​ഗ​​​ത്തി​​​നു​​​ള്ള ന​​​ന്ദി​​​പ്ര​​​മേ​​​യ ച​​​ർ​​​ച്ച​​​യി​​​ൽ ഇ​​​ന്ന​​​ലെ ഭ​​​ര​​​ണ​​​പ​​​ക്ഷ​​​ക്കാ​​​ർ മാ​​​ത്ര​​​മേ പ​​​ങ്കെ​​​ടു​​​ത്തു​​​ള്ളൂ. അ​​​തു​​​കൊ​​​ണ്ടുത​​​ന്നെ പ്ര​​​സം​​​ഗി​​​ച്ച​​​വ​​​ർ​​​ക്ക് എ​​​ന്തും പ​​​റ​​​യാ​​​നു​​​ള്ള സ്വാ​​​ത​​​ന്ത്ര്യ​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു. എ​​​ന്തു പ​​​റ​​​ഞ്ഞാ​​​ലും ചോ​​​ദ്യം ചെ​​​യ്യാ​​​ൻ ആ​​​രു​​​മി​​​ല്ല. അ​​​തു​​​കൊ​​​ണ്ടു ത​​​ന്നെ ഭ​​​ര​​​ണ​​​പ​​​ക്ഷ​​​ക്കാ​​​ർ എ​​​ല്ലാ​​​വ​​​രും ന​​​ല്ല ഫോ​​​മി​​​ലാ​​​യി​​​രു​​​ന്നു. അ​​​വ​​​രെ​​​ല്ലാ​​​വ​​​രും പ്ര​​​സം​​​ഗം അ​​​വ​​​സാ​​​നി​​​പ്പി​​​ച്ച​​​തു മൂ​​​ന്നാം ഇ​​​ട​​​തു​​​സ​​​ർ​​​ക്കാ​​​ർ എ​​​ന്ന സ്വ​​​പ്നം പ​​​ങ്കു​​​വ​​​ച്ചു കൊ​​​ണ്ടാ​​​ണ്. ത​​​ദ്ദേ​​​ശ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലെ ക​​​ന​​​ത്ത പ​​​രാ​​​ജ​​​യ​​​മൊ​​​ന്നും ത​​​ങ്ങ​​​ളെ തെ​​​ല്ലും ബാ​​​ധി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്ന് അ​​​വ​​​ർ തെ​​​ളി​​​യി​​​ച്ചു.

മൂ​​​ന്നാം പി​​​ണ​​​റാ​​​യി സ​​​ർ​​​ക്കാ​​​ർ എ​​​ന്ന​​​ല്ല, ഇ​​​ട​​​തു സ​​​ർ​​​ക്കാ​​​ർ എ​​​ന്നാ​​​ണ് പ്ര​​​സം​​​ഗി​​​ച്ച​​​വ​​​രെ​​​ല്ലാം പ​​​റ​​​ഞ്ഞ​​​ത്. ഇ​​​ട​​​തു​​​വി​​​ജ​​​യം ഉ​​​റ​​​പ്പി​​​ക്കാ​​​ൻ ഓ​​​രോ​​​രു​​​ത്ത​​​ർ​​​ക്കും ഓ​​​രോ​​​രോ കാ​​​ര​​​ണ​​​ങ്ങ​​​ളു​​​ണ്ടാ​​​യി​​​രു​​​ന്നു. അ​​​തു ന​​​വ​​​കേ​​​ര​​​ളം മു​​​ത​​​ൽ അ​​​തി​​​ദാ​​​രി​​​ദ്ര്യനി​​​ർ​​​മാ​​​ർ​​​ജ​​​നം വ​​​രെ​​​യും ഭ​​​വ​​​ന​​​പ​​​ദ്ധ​​​തി​​​ക​​​ൾ മു​​​ത​​​ൽ പ​​​ട്ട​​​യ​​​വി​​​ത​​​ര​​​ണം വ​​​രെ​​​യും നീ​​​ളു​​​ന്ന കാ​​​ര​​​ണ​​​ങ്ങ​​​ളാ​​​യി​​​രു​​​ന്നു.

യു​​​ഡി​​​എ​​​ഫ് വ​​​ന്നാ​​​ലു​​​ള്ള അ​​​പ​​​ക​​​ട​​​ങ്ങ​​​ൾ ചൂ​​​ണ്ടി​​​ക്കാ​​​ട്ടു​​​ക​​​യാ​​​യി​​​രു​​​ന്നു ഐ.​​​ബി. സ​​​തീ​​​ഷ്. ഉ​​​മ്മ​​​ൻ ചാ​​​ണ്ടി​​​യു​​​ടെ കാ​​​ല​​​ത്തെ അ​​​ഞ്ചാം മ​​​ന്ത്രി വി​​​വാ​​​ദ​​​വും താ​​​ക്കോ​​​ൽ സ്ഥാ​​​ന​​​വി​​​വാ​​​ദ​​​വും ആ​​​ന്‍റ​​​ണി സ​​​ർ​​​ക്കാ​​​രി​​​ന്‍റെ കാ​​​ല​​​ത്തെ വി​​​വാ​​​ദ​​​ങ്ങ​​​ളു​​​മെ​​​ല്ലാം അ​​​ക്കാ​​​ല​​​ങ്ങ​​​ളി​​​ൽ ഭ​​​ര​​​ണ​​​സ്തം​​​ഭ​​​ന​​​ത്തി​​​നു കാ​​​ര​​​ണ​​​മാ​​​യി​​​ട്ടു​​​ണ്ടെ​​​ന്ന് സ​​​തീ​​​ഷ് ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. പി​​​ണ​​​റാ​​​യി സ​​​ർ​​​ക്കാ​​​രി​​​ന്‍റെ വി​​​ക​​​സ​​​ന മു​​​ന്നേ​​​റ്റ​​​ത്തെ മാ​​​യ്ച്ചു ക​​​ള​​​യാ​​​ൻ പ്ര​​​തി​​​പ​​​ക്ഷം അ​​​പ​​​ക​​​ട​​​ക​​​ര​​​മാ​​​യ രീ​​​തി​​​യി​​​ൽ വ​​​ർ​​​ഗീ​​​യ ശ​​​ക്തി​​​ക​​​ളു​​​മാ​​​യി കൂ​​​ട്ടു​​​കൂ​​​ടു​​​ന്നു എ​​​ന്നാ​​​യി​​​രു​​​ന്നു കെ.​​​എ​​​ൻ. സ​​​ച്ചി​​​ൻ​​​ദേ​​​വി​​​ന്‍റെ വി​​​മ​​​ർ​​​ശ​​​നം.

എ​​​ൻ.​​​കെ. അ​​​ക്ബ​​​ർ കു​​​റ​​​ച്ചു​​​കൂ​​​ടി താ​​​ത്വി​​​ക​​​മാ​​​യ ഒ​​​രു അ​​​വ​​​ലോ​​​ക​​​നം ന​​​ട​​​ത്തി. ലോ​​​ക​​​മു​​​ത​​​ലാ​​​ളി​​​ത്ത​​​ത്തി​​​നു ബ​​​ദ​​​ലു​​​ണ്ടോ എ​​​ന്ന ചോ​​​ദ്യ​​​ത്തി​​​ന് ഉ​​​ത്ത​​​ര​​​മാ​​​ണ് ന​​​മ്മു​​​ടെ കൊ​​​ച്ചു​​​കേ​​​ര​​​ളം. ഇ​​​തി​​​നെ മു​​​ത​​​ലാ​​​ളി​​​ത്ത ലോ​​​കം ഭ​​​യ​​​പ്പെ​​​ടു​​​ന്നു. അ​​​തു ത​​​ക​​​ർ​​​ക്ക​​​ണ​​​മെ​​​ന്നു പ​​​ര​​​സ്യ​​​മാ​​​യി പ​​​റ​​​യാ​​​ൻ പ​​​റ്റി​​​ല്ല. അ​​​തി​​​നു മ​​​ത തീ​​​വ്ര​​​വാ​​​ദ പ്ര​​​സ്ഥാ​​​ന​​​ങ്ങ​​​ളെ കൂ​​​ട്ടു​​​പി​​​ടി​​​ച്ച് മു​​​ഖ്യ​​​മ​​​ന്ത്രി​​​യെ അ​​​പ​​​കീ​​​ർ​​​ത്തി​​​പ്പെ​​​ടു​​​ത്താ​​​ൻ ശ്ര​​​മി​​​ക്കു​​​ന്നു. കൂ​​​ടാ​​​തെ സ​​​മീ​​​പ​​​കാ​​​ല​​​ത്ത് കേ​​​ര​​​ള​​​ത്തി​​​ൽ ന്യൂ​​​ന​​​പ​​​ക്ഷ​​​ങ്ങ​​​ളി​​​ൽനി​​​ന്ന് ഇ​​​ട​​​തു​​​പ​​​ക്ഷ​​​ത്തേ​​​ക്ക് ഒ​​​ഴു​​​ക്കാ​​​ണ​​​ത്രെ. ഇ​​​തു ത​​​ട​​​യാ​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി​​​യെ ന്യൂ​​​ന​​​പ​​​ക്ഷ​​​വി​​​രു​​​ദ്ധ​​​നാ​​​യി ചി​​​ത്രീ​​​ക​​​രി​​​ക്കാ​​​ൻ ശ്ര​​​മം ന​​​ട​​​ത്തു​​​ക​​​യാ​​​ണ്. കാ​​​റി​​​ൽ ക​​​യ​​​റ്റി എ​​​ന്നൊ​​​ക്കെ പ​​​റ​​​ഞ്ഞു മു​​​ഖ്യ​​​മ​​​ന്ത്രി​​​യെ ന്യൂ​​​ന​​​പ​​​ക്ഷ​​​വി​​​രു​​​ദ്ധ​​​നാ​​​ക്കാ​​​ൻ നോ​​​ക്കു​​​ക​​​യാ​​​ണ്. ഇ​​​തു​​​കൊ​​​ണ്ടൊ​​​ന്നും മൂ​​​ന്നാം ഇ​​​ട​​​തു​​​സ​​​ർ​​​ക്കാ​​​രി​​​നു ത​​​ട​​​യി​​​ടാ​​​ൻ സാ​​​ധി​​​ക്കി​​​ല്ലെ​​​ന്ന കാ​​​ര്യ​​​ത്തി​​​ൽ അ​​​ക്ബ​​​റി​​​നും സം​​​ശ​​​യ​​​മി​​​ല്ല.

ശ​​​ബ​​​രി​​​മ​​​ല സ്വ​​​ർ​​​ണ​​​ക്കൊ​​​ള്ള​​​യോ​​​ട് സോ​​​ണി​​​യാ​​​ഗാ​​​ന്ധി​​​യു​​​ടെ പേ​​​രു കൂ​​​ട്ടി​​​ക്കെ​​​ട്ടാ​​​നാ​​​യി​​​രു​​​ന്നു പി.​​​പി. ചി​​​ത്ത​​​ര​​​ഞ്ജ​​​ന്‍റെ ശ്ര​​​മം. പു​​​ന​​​ർ​​​ജ​​​നി​​​യി​​​ൽ വി.​​​ഡി. സ​​​തീ​​​ശ​​​നു നേ​​​രെ ചോ​​​ദ്യ​​​ങ്ങ​​​ൾ തൊ​​​ടു​​​ത്തു വി​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു വി. ​​​ജോ​​​യി. ഇ​​​ന്ത്യ​​​ൻ സോ​​​ഷ്യ​​​ലി​​​സ്റ്റ് ജ​​​ന​​​താ​​​ദ​​​ളി​​​ന്‍റെ പ്ര​​​തി​​​നി​​​ധി​​​യാ​​​യി നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ പ്ര​​​സം​​​ഗി​​​ക്കാ​​​ൻ ക​​​ഴി​​​ഞ്ഞ​​​തി​​​ന്‍റെ സ​​​ന്തോ​​​ഷം മാ​​​ത്യു ടി. ​​​തോ​​​മ​​​സ് മ​​​റ​​​ച്ചു​​​വ​​​ച്ചി​​​ല്ല.
ചോ​​​ദ്യോ​​​ത്ത​​​ര​​​വേ​​​ള തു​​​ട​​​ങ്ങി​​​യ​​​പ്പോ​​​ൾ ത​​​ന്നെ പ്ര​​​തി​​​പ​​​ക്ഷം ബ​​​ഹ​​​ളം തു​​​ട​​​ങ്ങി. സ്വ​​​ർ​​​ണ​​​പ്പാ​​​ളി വി​​​ഷ​​​യ​​​ത്തി​​​ൽ ദേ​​​വ​​​സ്വം മ​​​ന്ത്രി​​​യു​​​ടെ രാ​​​ജി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടാ​​​യി​​​രു​​​ന്നു പ്ര​​​തി​​​ഷേ​​​ധം. ര​​​ണ്ടു നി​​​യ​​​മ​​​സ​​​ഭാം​​​ഗ​​​ങ്ങ​​​ൾ സ​​​ഭ​​​യ്ക്കു പു​​​റ​​​ത്തു സ​​​ത്യ​​​ഗ്ര​​​ഹം ആ​​​രം​​​ഭി​​​ക്കു​​​ക​​​യാ​​​ണെ​​​ന്ന് പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് വി.​​​ഡി. സ​​​തീ​​​ശ​​​ൻ സ​​​ഭ​​​യി​​​ൽ പ്ര​​​ഖ്യാ​​​പി​​​ച്ചു. എ​​​ന്നാ​​​ൽ ന​​​ട​​​പ​​​ടി​​​ക​​​ളു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ക്കു​​​മെ​​​ന്നും പ​​​റ​​​ഞ്ഞു. സ​​​മ​​​ര​​​ക്കാ​​​രെ സ​​​ഭാ​​​ക​​​വാ​​​ട​​​ത്തി​​​ൽ കു​​​ടി​​​യി​​​രു​​​ത്തി​​​യ ശേ​​​ഷം പ്ര​​​തി​​​പ​​​ക്ഷം സ​​​ഭ​​​യി​​​ൽ മ​​​ട​​​ങ്ങി​​​യെ​​​ത്തി ചോ​​​ദ്യോ​​​ത്ത​​​ര​​​വേ​​​ള​​​യി​​​ൽ സ​​​ഹ​​​ക​​​രി​​​ച്ചു.

ശൂ​​​ന്യ​​​വേ​​​ള​​​യി​​​ൽ പ​​​യ്യ​​​ന്നൂ​​​രി​​​ൽ സി​​​പി​​​എം പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ കോ​​​ണ്‍​ഗ്ര​​​കാ​​​രെ മ​​​ർ​​​ദി​​​ച്ച വി​​​ഷ​​​യ​​​ത്തി​​​ൽ സ​​​ഭ നി​​​ർ​​​ത്തി വ​​​ച്ചു​​​ള്ള ച​​​ർ​​​ച്ച​​​യ്ക്ക് പ്ര​​​തി​​​പ​​​ക്ഷം നോ​​​ട്ടീ​​​സ് ന​​​ൽ​​​കി​​​യി​​​രു​​​ന്നു. അ​​​തി​​​ലൂ​​​ടെ പ​​​യ്യ​​​ന്നൂ​​​രി​​​ലെ ര​​​ക്ത​​​സാ​​​ക്ഷി സ​​​ഹാ​​​യ ഫ​​​ണ്ട് വെ​​​ട്ടി​​​പ്പ് ആ​​​രോ​​​പ​​​ണ​​​ത്തി​​​ലേ​​​ക്കു ക​​​ട​​​ക്കാ​​​മെ​​​ന്നാ​​​യി​​​രു​​​ന്നു പ്ര​​​തി​​​പ​​​ക്ഷ​​​ത്തി​​​ന്‍റെ പ്ലാ​​​ൻ. എ​​​ന്നാ​​​ൽ നോ​​​ട്ടീ​​​സ് സ​​​ഭ​​​യി​​​ൽ പ​​​രി​​​ഗ​​​ണി​​​ക്കാ​​​ൻ പോ​​​ലും സ്പീ​​​ക്ക​​​ർ എ.​​​എ​​​ൻ. ഷം​​​സീ​​​ർ അ​​​നു​​​വ​​​ദി​​​ച്ചി​​​ല്ല. അ​​​തോ​​​ടെ പ്ര​​​തി​​​പ​​​ക്ഷം ‘നി​​​ൽ​​​ക്ക​​​ണോ പോ​​​ക​​​ണോ’ എ​​​ന്ന ആ​​​ശ​​​യ​​​ക്കു​​​ഴ​​​പ്പ​​​ത്തി​​​ലാ​​​യ​​​തു പോ​​​ലെ തോ​​​ന്നി​​​ച്ചു. ഏ​​​താ​​​യാ​​​ലും അ​​​വ​​​ർ സ​​​ഭ ബ​​​ഹി​​​ഷ്ക​​​രി​​​ച്ചു പ്ര​​​തി​​​ഷേ​​​ധം അ​​​റി​​​യി​​​ച്ചു.

Latest News

Up